പേരാമ്പ്ര:പേരാമ്പ്രയിൽ വയോധികന്റെ കണ്ണിൽനിന്ന് വിരയെ പുറത്തെടുത്തു.കണ്ണ് ചുവപ്പും ചൊറിച്ചിലുമായി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിഭാഗം ഡോ: ഷെഹനാസ് യൂസഫിന്റെ പേരാമ്പ്രയിലെ വീട്ടിലെത്തിയ 60 കാരന്റെ കണ്ണിൽനിന്നുമാണ് വിരയെ പുറത്തെടുത്തത്.
വിശദ നേത്ര പരിശോധനയിലാണ് 15 സെന്റീമീറ്റർ നീളമുള്ള വിരയെ കണ്ണിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് സ്ലിറ്റ് ലാമ്പിൽ നീഡിൽ ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു.പുറത്തെടുത്ത വിരയ്ക്ക് 15 സെന്റീമീറ്റർ നീളമുണ്ട്.
വെള്ളത്തിലൂടെയാവാം വിര കണ്ണിലെത്തിയതെന്ന് കരുതുന്നു. വിര ഏത് ഇനത്തിൽപ്പെട്ടവയാണെന്ന് തിരിച്ചറിയാൻ വേണ്ടി കോഴിക്കോട് ലാബിലേക്ക് അയച്ചിരിക്കുകയാണ്.