സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍

Nov. 9, 2024, 9:47 p.m.

ആലപ്പുഴ: കേരള സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 15ന് വൈകിട്ട് നാല് മണിക്ക് സെന്റ് ജോസഫ്സ് സ്‌കൂളില്‍ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവന്‍കുട്ടി, കെ എന്‍ ബാലഗോപാല്‍, സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി സജി ചെറിയാന്‍, പി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുക്കും.

നഗരത്തിലെ അഞ്ച് സ്‌കൂളുകളാണ് പ്രധാന വേദികളാവുക. ലിയോതേര്‍ട്ടീന്ത് ഹൈസ്‌കൂള്‍, ലജനത്തുല്‍ മുഹമ്മദീയ ഹയര്‍ സെക്കന്ററി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ്ഡിവിബോയ്സ്, ഗേള്‍സ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലായാണ് മേള നടക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേര്‍ട്ടീന്ത് സ്‌കൂളില്‍ ശാസ്ത്രമേളയും, ലജ്ജനത്തുല്‍ മുഹമ്മദീയ ഹൈസ്‌കൂളില്‍ ഗണിതശാസ്ത്രമേളയും, പ്രവര്‍ത്തി പരിചയമേള എസ്.ഡി.വി.ബോയ്സ്,ഗേള്‍സ് സ്‌കൂളുകളിലും ആണ് നടക്കുന്നത്. കൂടാതെ കരിയര്‍ സെമിനാര്‍, കരിയര്‍ എക്സിബിഷന്‍,നിരവധി കലാപരിപാടികള്‍ തുടങ്ങിയവും ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ വേദികളിലായി നടക്കും.

ഇത്തവണ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതിയുടെ നാമഥേയത്തില്‍ എഡ്യുക്കേഷന്‍ മിനിസ്റ്റേഴ്സ് ട്രോഫി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5,000 ത്തോളം വിദ്യാര്‍ത്ഥികള്‍ 180 ഓളം ഇനങ്ങളിലായാണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്നത്. സബ്ജില്ലകളില്‍ നിന്ന് ഒന്നാം സ്ഥാനം നേടി റവന്യൂ ജില്ലകളില്‍ പങ്കെടുത്ത് അവിടുന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി എത്തുന്ന വിദ്യാര്‍ത്ഥികള്‍ ആണ് സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ പ്രതിഭകളായി പങ്കെടുക്കുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു രാവിലെ ഒമ്പതു മണിക്ക് പതാക ഉയര്‍ത്തുന്നതോടെ സ്‌കൂള്‍ ശാസ്ത്രോത്സവത്തിന്റെ രജിസ്ട്രേഷന്‍ നവംബര്‍-15 ന് പ്രധാന വേദിയായ സെന്റ് ജോസഫ്സ് സ്‌കൂളില്‍ ആരംഭിക്കും. നവംബര്‍ 15-ന് വൈകിട്ട് നാല് മണിക്ക് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ സജി ചെറിയാന്‍, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, വിവിധ ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ബാബു നന്ദിയും രേഖപ്പെടുത്തും. മേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികള്‍ ?അരങേറും.

നവംബര്‍ 15 ന് വൈകിട്ട് അഞ്ച് മണിക്ക് ഇപ്റ്റ നാട്ടരങ്ങും നവംബര്‍ 16-ന് ശനിയാഴ്ച രണ്ടുമണി മുതല്‍ സ്പീഡ് കാര്‍ട്ടൂണിസ്റ്റ് ഡോ.ജിതേഷ്.ജിയുടെ ശാസ്ത്രദര്‍ശന്‍ വരയരങ്ങും നടക്കും. അന്നേ ദിവസം 7.30 മുതല്‍ കേരള കലാമണ്ഡലം അവതരിപ്പിയ്ക്കുന്ന രംഗ്മാല സെന്റ് ജോസഫ്സ് എച്ച്.എസില്‍ നടക്കും. നവംബര്‍ 17, അഞ്ച് മണിക്ക് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ടും നടക്കും.

ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വി.എച്ച്.?എസ് ഇ എക്സ്പോയും നടക്കും, നവംബര്‍ 16-ന് രാവിലെ 10 ന് ശാസ്ത്ര സംവാദത്തില്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ.എസ്. സോമനാഥ്, മൂന്ന് മണിക്ക് ഇന്ത്യാ മിസൈല്‍ വുമണ്‍ ഡോ.ടെസ്സി തോമസ് തുടങ്ങിയവര്‍ ക്ഷണിക്കപ്പെട്ട വിദ്യാര്‍ത്ഥികളുമായി ശാസ്ത്രസംവാദം നടത്തും. നവംബര്‍ 17-ന് 10 മണിക്ക് ഗഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.എം.മോഹനന്‍, ഉച്ചക്ക് രണ്ടു മണിക്ക് ടെക്‌ജെന്‍ഷ്യ സി.ഇ.ഒ. ജോയി സെബാസ്റ്റ്യന്‍ എന്നിവര്‍ സെന്റ് ജോസഫ്സ് എച്ച്.എസില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കും.

വിവിധ ജില്ലകളില്‍ നിന്നും ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്വീകരിക്കുന്നതിന് ട്രാന്‍സ്പോര്‍ട്ട് കമ്മറ്റിയുടെ കീഴില്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പ്രത്യേകം സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അനുഗമിക്കുന്ന അധ്യാപകര്‍ക്കും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സൗകര്യം ചെയ്തുതന്ന കണിച്ചുകുളങ്ങര ക്ഷേത്രം വക ചിക്കര കേന്ദ്രത്തിലും, ആലപ്പുഴ നഗരത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലുമായി താമസ സൗകര്യം ഒരുക്കും. താമസ സ്ഥലത്ത് നിന്ന് വേദികളില്‍ എത്തിപ്പെടാന്‍ റൂട്ട് മാപ്പ് തയ്യാറാക്കി സ്‌കാന്‍ ചെയ്ത് പ്രത്യേകം നല്‍കും. ഒരു ദിവസം ശരാശരി 1500 വിദ്യാര്‍ത്ഥികള്‍ക്കും അനുഗമര്‍ക്കും താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമസ സ്ഥലത്തു നിന്ന് വേദികളില്‍ എത്താന്‍ പ്രത്യേകം വാഹനം സജ്ജമാക്കിയിട്ടുണ്ട്.ശാസ്ത്രമേളയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുഭിക്ഷമായ ഭക്ഷണം സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. ലജനത്തുല്‍ മുഹമ്മദീയ സ്‌കൂളിലെ പാചകപ്പുരയില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകശാല നാല് ദിനവും പ്രവര്‍ത്തിക്കുന്നത്.

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉല്‍പ്പാദന സേവന കേന്ദ്രങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെയും സേവന പ്രവര്‍ത്തനങ്ങളുടെയും പ്രദര്‍ശനമാണ് വൊക്കേഷണല്‍ എക്സ്പോ. റീജിയണല്‍ തലത്തില്‍ നടന്ന മത്സരങ്ങളിലെ വിജയികളാണ് പങ്കെടുക്കുന്നത്. ഒരു റീജിയണില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 ടീം വീതം ഏഴ് റീജിയണുകളിലായി 84 ടീമുകളാണ് മത്സരത്തിന് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ എത്തുന്നത്.

കരിക്കുലവുമായി ബന്ധപ്പെട്ട പ്രോഫിറ്റബിള്‍, മാര്‍ക്കറ്റബിള്‍, ഇന്നവേറ്റീവ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. അഗ്രികള്‍ച്ചര്‍, എഞ്ചിനീയറിംഗ്, കൊമേഴ്സ്, പാരാ മെഡിക്കല്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഹയര്‍ സെക്കന്ററി വിഭാഗത്തിലെ മത്സരാര്‍ത്ഥികള്‍. പ്രദര്‍ശനത്തോടൊപ്പം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉണ്ടാകും. മത്സരങ്ങളുടെ മൂല്യനിര്‍ണ്ണയശേഷം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പൊതുജനത്തിനും പ്രദര്‍ശനം കാണാന്‍ അവസരമുണ്ടാകും.


MORE LATEST NEWSES
  • വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ ട്യൂട്ടോറിയൽ കോളേജ് പ്രിൻസിപ്പാൾ പിടിയിൽ
  • വാഹന അപകടത്തിൽ വയോധികന് ദാരുണാന്ത്യം
  • സ്വകാര്യ ബസ് ഇടിച്ച് കാർ തകർന്നു.
  • നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ മികച്ച മാതൃക" ടി പി രാമകൃഷ്ണൻ എം.എൽ.എ.*
  • മഞ്ഞപ്പിത്തം; കോഴിക്കോട് ജില്ലയിലെ സ്ഥിതി ഗുരുതരമെന്ന് ഡോക്ടർമാർ
  • ഉപതെരഞ്ഞെടുപ്പ്: കേരള സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു
  • മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.
  • ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
  • ക്വാറി കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു;
  • വയനാട്, ചേലക്കര ജനവിധി ഇന്ന്,മോക് പോളിംഗ് തുടങ്ങി, ബൂത്തുകളിൽ ക്യൂ 
  • പരപ്പൻപൊയിൽ നുസ്റത്ത് പുതിയ കെട്ടിടത്തിന് ശിലയിട്ടു
  • ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്
  • വീടിന്റെ അടുക്കളയിൽ നിന്നും മുർക്കൻ പാമ്പിനെ പിടികൂടി
  • കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.
  • തിരുവമ്പാടി മണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
  • വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.
  • കോൺഗ്രസ് നേതാവ് എം.ടി പത്മ) അന്തരിച്ചു.
  • സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം.
  • പോലീസിനെ കണ്ട് പേടിച്ച് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
  • വടകരയിൽ വീടുകയറിയുള്ള മുഖം മൂടി ആക്രമണം; ക്വട്ടേഷന്‍ സംഘം ഉള്‍പ്പടെ നാല് പേര്‍ കസ്റ്റഡിയില്‍
  • മോഷ്ടിച്ച ബൈക്കുമായി വരുന്നതിനിടെ പെട്രോള്‍ തീര്‍ന്നു, മോഷ്ടാവ് പിടിയിൽ
  • സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമമെന്ന് വിഡി സതീശൻ: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനം
  • മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ പരിക്കേറ്റയാൾ മരിച്ചു
  • അബുദാബിയിലെ കൊലപാതകം: സിബിഐ കുറ്റപത്രം സമർപ്പിച്ചു
  • മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
  • ഫറോക്കിൽ പാർട്ടി വിട്ട വനിതാ കൗൺസിലർക്ക് നേരെ ക്രൂരമായ ആക്രമണം
  • ആദിവാസി സ്ത്രീകള്‍ക്ക് ലോണ്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം;നാല് പേർ പിടിയിൽ
  • സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1080 രൂപ കുറഞ്ഞു
  • മരണ വാർത്ത
  • റേഷൻ മസ്റ്ററിങ്: ആപ് പ്രവർത്തന സജ്ജമായി
  • പതിനെട്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടി മാതാപിതാക്കള്‍ ഏറ്റുവാങ്ങി
  • സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി.
  • കഞ്ചാവുമായി പിടിയിലായ യുവാവിൻറെ താമസ സ്ഥലത്ത് നിന്നു ഏഴ്കിലോ കഞ്ചാവ് പിടികൂടി
  • പരിശീലനത്തിനിടെ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് പരാതി; കരാട്ടെ പരിശീലകൻ പിടിയിൽ 
  • കന്നുകാലികളെ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റിൽ.
  • ബംഗളൂരുവിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
  • ഇന്ന് നിശ്ശബ്ദ പ്രചാരണം, നാളെ വോട്ടെടുപ്പ് 
  • അനുജൻ ജേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി
  • വടകരയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു
  • നാദാപുരത്ത് ഗർഭിണിയായ യുവതിക്ക് വെട്ടേറ്റു
  • നടിമാരുടെ ചിത്രം കാണിച്ച്, പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ.
  • ഓണ്‍ലൈന്‍ ട്രേഡിം​ഗ് ; ലക്ഷങ്ങൾ കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ പിടികൂടി
  • ഒടുവിൽ റഹീമിനെ ഉമ്മയും ബന്ധുക്കളും സന്ദർശിച്ചു .
  • ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.
  • സംസ്ഥാന സ്‌കൂൾ കായികമേളയിൽ സംഘർഷം
  • ഹരിതവിദ്യാലയ ഉദ്ഘാടനവും സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ പ്രഖ്യാപനവും നടത്തി
  • മരണ വാർത്ത
  • മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് പത്ത് വയസുകാരി മരിച്ചു
  • വടകര റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി യാത്രക്കാര്‍
  • ഉപതെരെഞ്ഞടുപ്പ്;വയനാട് ജില്ലയിൽ 13 ന് പൊതുഅവധി