കൊയിലാണ്ടി: പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ചേലിയ സ്വദേശിയായ വടക്കേ വളപ്പില്‍ ജിഷ്ണുദാസിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്.
2023 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുലര്‍ച്ചെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി സുഹൃത്തായ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റി കാപ്പാട് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
സംഭവത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഐ.പി.സി 376 പ്രകാരമാണ് പ്രതിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കൊയിലാണ്ടി സി.ഐ. ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ എസ്.ഐ കെ.പി.ഗിരീഷ്, എ.എസ്.ഐ മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിജു വാണിയംകുളം, അജിത്ത് മണിയോത്ത്, പ്രവീണ്‍, ഒ.കെ.സുരേഷ് എന്നിവരടങങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്