നെല്ലിപ്പൊയിൽ:മുനമ്പം വിഷയത്തിൽ സിപിഎമ്മും ബിജെപിയും വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിച് മതവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് തട്ടാനുള്ള പ്രവണത രാജ്യത്തെ ജനാധിപത്യ മതേതര സംസ്കാരത്തിന് ഭീഷണിയുയർത്തി വോട്ടു തട്ടാനുള്ള ശ്രമം അപലനീയം ആണെന്ന് മുൻ മന്ത്രി ഷിബു ബേബി ജോൺ
വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നെല്ലിപ്പൊയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയത്തിൽ മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന അന്വേഷണ കമ്മീഷൻ ആണ് പ്രശ്നം വഷളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.
സെൻട്രൽ ഇലക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻവി ഡി ജോസഫ്, കെഎസ്യു ജില്ലാ സെക്രട്ടറി അനുഗ്രഹ മനോജ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മാരായ ആന്റണി നീർവേലിൽ,വിൽസൺ തറപ്പേൽ, ബിജു ഓത്തിക്കൽ, സാബു മനയിൽ, റോസമ്മ തോമസ്, ആഗസ്ത്തി പല്ലാട്ട് കെ എസ് തോമസ് കൈത്തുങ്കൽ, ഏലിയാമ്മ കണ്ടത്തിൽ ബേബി കളപ്പുര ജെയിംസ് കിഴക്കുംകര എന്നിവർ പ്രസംഗിച്ചു.