നരിക്കുനി:പഴയ പെൻഷനുവേണ്ടിയുള്ള സർക്കാർ ജീവനക്കാരുടെ നരിക്കുനി ഏരിയ സംഗമം SNPSECK ജില്ലാ പ്രസിഡണ്ട് ഹരീഷ് പി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രജിത് കുമാർ പി, പൊന്നുമണി കെ കെ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഇത്തരത്തിൽ സംഗമം നടത്തുകയും പങ്കാളിത്ത പെൻഷന്റെ ദോഷവശങ്ങൾ സർക്കാർ ജീവനക്കാരെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനും സംഗമം ഏകകണ്ഠേന ആഹ്വാനം ചെയ്തു.
ഏരിയാ സംഗമത്തിൽ ഇക്ബാൽ മാസ്റ്റർ സ്വാഗതവും നൗഷാദ് ബാലുശ്ശേരി അധ്യക്ഷതയും വഹിച്ചു. വിരമിച്ച ജീവനക്കാരുടെ സംഘടന റിട്ടയേർഡ് എൻപിഎസ് എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡണ്ട് ശശിധരൻ വി വി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുജിത്ത് പി എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ, പങ്കാളിത്ത പെൻഷൻ, യൂണിഫൈഡ് പെൻഷൻ ഇവയെക്കുറിച്ച് ക്ലാസുകൾ നടത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തു.
എല്ലാ ജീവനക്കാർക്കും തുല്യനീതിയുടെ മരണവാറണ്ട് എന്ന ജില്ലാ കമ്മിറ്റിയുടെ ബുക്ക് ലെറ്റ് നൽകുകയും അവരവരുടെ ഓഫീസുകളിൽ പങ്കാളിത്ത പെൻഷന്റെ ദോഷവശങ്ങൾ പ്രചാരണം നടത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ജില്ലാ കമ്മിറ്റി അംഗം റഹീസ് പി കെ നന്ദി രേഖപ്പെടുത്തി.