ആലപ്പുഴ :തേങ്ങാപ്പൂളിൽ എലി വിഷം ചേർത്തതറിഞ്ഞില്ല,
സ്കൂൾ വിദ്യാർത്ഥി എലി വിഷം കഴിച്ച് മരിച്ചു.ആലപ്പുഴ തകഴി കല്ലേപ്പുറത്ത് മണിക്കുട്ടി (15)യാണ് മരിച്ചത്. വീട്ടിൽ എലിയുടെ ശല്യത്തെ തുടർന്നാണ് തേങ്ങാപ്പൂളിൽ വിഷം ചേർത്ത് വച്ചത്. വൈകിട്ട് സ്കൂൾ വിട്ടുവന്ന കുട്ടി ഇതറിയാതെ എടുത്തു കഴിച്ചതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി
നഷ്ടപ്പെട്ട അമ്മൂമ്മയുടെ ചികിത്സയ്ക്കായി
മാതാപിതാക്കൾ ആശുപത്രിയിൽ പോയ
സമയത്താണ് സംഭവം. അവശനിലയിൽ കണ്ട
കുട്ടിയെ വീട്ടുകാർ ആദ്യം വണ്ടാരം
മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിന്നീട്
കോട്ടയം മെഡിക്കൽ കോളജിൽ
പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.