കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വിനോദ സഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു. കൊച്ചിയിലേക്ക് പോവുകയായിരുന്ന 14 അംഗ സംഘത്തിലെ ജര്‍മന്‍ വനിതയ്ക്കാണ് കടിയേറ്റത്. റെയില്‍ പൊലീസ് പ്രാഥമിക ശുശ്രൂഷ നല്കി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വടകരയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. ടൗണിലും താഴെ അങ്ങാടിയിലുമാണ് ബൈക്ക് യാത്രികരെയും കാല് നട യാത്രക്കാരെയും നായ കടിച്ചത്. പണിക്കോട്ടി റോഡിലും പത്ത് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.