തിരുവനന്തപുരം :പുതുക്കുറിച്ചിയിൽ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച ഗുണ്ടകൾ അറസ്റ്റിൽ.പെരുമാതുറ സ്വദേശി ഷാനിഫർ, പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം പുതുക്കുറിച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുപേർ ചേർന്നു മർദ്ദിച്ചത്.പൊലീസ് വാഹനത്തിൻ്റെ ഹോൺ അടിച്ചതു ചോദ്യംചെയ്തായിരുന്നു ഗുണ്ടകളുടെ ആക്രമണം. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷെമീറിനാണ് മർദ്ദനമേറ്റത്.
നിരവധി ഗുണ്ടാ കേസുകളിൽ പ്രതിയാണ് ഷാനിഫർ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.