തിരുവമ്പാടി : തുമ്പക്കോട്ട് മലയിൽ പരിസരവാസികളായ ജനങ്ങളെയും കർഷകരുടെയും ജീവിതത്തെ സാരമായി ബാധിക്കുന്ന കരിങ്കൽ ഖനനം അനുവദിക്കില്ല കർഷക കോൺഗ്രസ്.
ഈ പ്രദേശത്ത് ശ്രീകൃഷ്ണ ക്ഷേത്രവും ഐ ടി ഐ കോളോജും സ്ഥിതി ചെയ്യുന്നു ഭരണ സ്വാധീനം ഉപയോഗിച്ച് ജനവാസ മേഖലയിൽ അനധികൃതമായി കരിങ്കൽ ക്വാറി തുടങ്ങാൻ ശ്രമമുണ്ടായാൽ കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളെയും കർഷകരെയും അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്ന് യോഗം സുചന നല്കി.
കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി
ബോസ് ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡണ്ട് സജോ പടിഞ്ഞാറേകുറ്റ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, ജില്ലാ ജന: സെക്രട്ടറിമാരായ ജിതിൻ പല്ലാട്ട്, ഗോപിനാഥൻ മുത്തേടത്ത്, ജുബിൻ മണ്ണു കുശുമ്പിൽ, നിയോജക മണ്ഡലം സെക്രട്ടറിമാരായ ബേബിച്ചൻ കൊച്ചു വേലിക്കകത്ത്, സോണി മണ്ഡപത്തിൽ പ്രസംഗിച്ചു.