കുറ്റ്യാടി :ശക്തമായ ഇടിമിന്നലിൽ വീടിന് വൻ നാശനഷ്ടം. ഇന്നലെ ഉണ്ടായ ഇടിമിന്നലിൽ വടയം നെല്ലിക്കണ്ടി തലച്ചിറ ബാബുവിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്.വീടിന്റെ താഴത്തെയും മുകളിലെയും സൺഷൈഡുകൾ തകരുകയും വീട്ടുപകരണങ്ങൾ കത്തി നശിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ആളുകൾ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപെട്ടത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ട്. വില്ലേജ് പഞ്ചായത്ത് അധികൃതർ എത്തി സ്ഥലം സന്ദർശിച്ചു.