കട്ടിപ്പാറ:കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് പൂലോട് കുളക്കാട്ടുകുഴി പ്രദേശത്ത് പ്രവർത്തിക്കുന്ന കോഴിഫാം വൃത്തിഹീനമായ നടത്തിപ്പിനെ തുടർന്ന് ഈച്ചകൾ പെരുകി പ്രദേശത്തെ കുളക്കാട്ടുകുഴി, കണ്ണാടിമുക്ക് വേനക്കാവ് മിച്ചഭൂമിയാക്കമുള്ള ഭാഗങ്ങളിൽ ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങളുയർത്തുന്നതായി പരാതി.
ജനങ്ങൾക്ക് വീട്ടിൽ സ്വസ്ഥമായി ഇരിക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥയായതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും ഫാം സന്ദർശിക്കുകയും ഫാമിന്റെ വൃത്തിഹീന സാഹചര്യം ബോധ്യപ്പെടുകയും ചെയ്തു.
വരും ദിവസങ്ങളിൽ കോഴിയെ മാറ്റുന്നതുൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.മുൻ വർഷങ്ങളിലും ഫാമിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ ഈച്ച ശല്യം ഉണ്ടായതോടെ ഫാം അടച്ച് പുട്ടേണ്ട സാഹചര്യം ഉണ്ടായിരുന്നു. നടപടി ഫലപ്രദമല്ലെങ്കിൽ പഞ്ചായത്തിലേക്ക് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ അറിയിച്ചു .