ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. മലപ്പുറം കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസ (63 ) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കരിങ്കല്ലത്താണി മണലുംപുറത്ത് രൂപപ്പെട്ട കുഴിയിൽ ചാടി ആണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അപകട ശേഷം നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇവിടെ സൂചന ബോ൪ഡ് വെച്ചിട്ടുണ്ട്.