വെള്ളമുണ്ട:അഞ്ചരവർഷ ക്കാലം കേരള ബാങ്ക് ന്റെ വെള്ളമുണ്ട ബ്രാഞ്ച് ന്റെ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി ജനകീയ മാനേജറായി സ്തുത്യർഹ സേവനം ചെയ്തു മാനന്തവാടി ബ്രാഞ്ചിലേക്ക് സ്ഥലം മാറിപോലുന്ന കെ.നജീബിന് ബാങ്ക് സ്റ്റാഫ് അംഗങ്ങൾ യാത്രയയപ്പു നൽകി.അസിസ്റ്റന്റ് മാനേജർ മണി രത്നം അദ്ധ്യക്ഷം വഹിച്ചു.മഞ്ജുഷ സ്വാഗതവും,ജംഷീർ അലി നന്ദിയും പറഞ്ഞു.അബ്ദുൾ മുത്തലിബ്,മുനീറ,ജിഷ്ണു,നിമിഷ,ജലീൽ തുടങ്ങിയവർ സംസാരിച്ചു*.
കേരള ബാങ്കിൻ്റെ വെള്ളമുണ്ട ബ്രാഞ്ചിൽ കഴിഞ്ഞ അഞ്ചര വർഷകാലം സുത്യാർഹമായ സേവനം ചെയ്ത് ജില്ലയിലെ ഏറ്റവും നല്ല ബ്രാഞ്ചാക്കി ഉയർത്തിയതിന് ശേഷം മാനന്തവാടി മെയിൻ ബ്രാഞ്ചിലെ സീനിയർ മാനേജരായി ചുമതല ഏറ്റെടുക്കുകയാണ്. ബിസിനസ് വർദ്ധിപ്പിച്ചും കുടിശ്ശിക നിവാരണം നടത്തിയും ജനകീയ ഇടപ്പെടലിലൂടെയും ഇടപാടുകാരുമായി ഫ്രണ്ട്ലി സമീപനത്തിലൂടെയും ബാങ്കിനെ ഉയർച്ചയുടെ പടവുകൾ കയറ്റി. നിരവധി പുരസ്കാരങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ബാങ്കിന് നേടാൻ കഴിഞ്ഞു.