കല്പറ്റ:വെയർ ഹൗസിനു സമീപം സ്കൂട്ടർ തെന്നി മറിഞ്ഞുണ്ടായ അപകടത്തിൽ വെങ്ങപ്പള്ളി സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ പള്ളിയാളി ഹജീദ്(46) (അഷ്റഫ്)മരണപെട്ടു.ഭാര്യ റൈഹാനത്ത് പീച്ചാംകോട്. മക്കൾ ഫഹ്മിത, ഷമ്മാസ്, ശഹ്മ.
ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഉടനെ കല്പറ്റ ഫാത്തിമ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണപെടുകയായിരുന്നു.