ലണ്ടന്‍ മനുഷ്യക്കടത്ത് കേസില്‍ ഇന്ത്യക്കാരനെ ബ്രിട്ടനില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. ട്രക്കുകളുടെ പിന്‍ ഭാഗത്ത് ഒളിപ്പിച്ച് ബ്രിട്ടനില്‍ നിന്ന് ഫ്രാന്‍സിലേക്ക് നിയമവിരുദ്ധമായി ആളെ കടത്തിയ ജസ്‌കിരാത് സിങ് (25) എന്ന യുവാവിനെയാണ് കാന്റര്‍ബറി ക്രൗണ്‍ കോടതി ശിക്ഷിച്ചത്.
ലോറിയുടെ ട്രെയിലറില്‍ ഒളിപ്പിച്ച നിലയില്‍ 11 ഇന്ത്യന്‍ പൗരന്മാരെ അതിര്‍ത്തിയില്‍ കണ്ടെത്തിയതോടെ ബ്രിട്ടീഷ് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫോണില്‍ നിന്ന് രേഖകളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തി. ആഴ്ചയില്‍ 60 പേരെ വരെ ഫ്രാന്‍സിലേക്ക് കടത്തിയിരുന്നു.