തിരുവനന്തപുരം: ട്രഷറിയില്‍ നിയന്ത്രണത്തില്‍ നേരിയ ഇളവ് വരുത്തി സര്‍ക്കാര്‍. ആറു മാസത്തോളമായി തുടരുന്ന കടുത്ത നിയന്ത്രണത്തിലാണ് ഇളവ് വരുത്തിയത്. ഇനി 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ മാറാം. ഇതുവരെ അഞ്ചു ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പില്‍നിന്നു പ്രത്യേക അനുമതി വേണമായിരുന്നു.
അഞ്ചു ലക്ഷത്തിലേറെയുള്ള ഒട്ടേറെ ബില്ലുകള്‍ കെട്ടിക്കിടക്കുന്നതു കണക്കിലെടുത്താണ് ഇവ വേഗം പാസാക്കുന്നതിനായി ഇളവ് അനുവദിച്ചത്. ജനുവരിമാര്‍ച്ച് പാദത്തിലെ കടമെടുപ്പിനുള്ള കേന്ദ്രാനുമതി സംസ്ഥാനത്തിനു കിട്ടുമെന്നതു കൂടി കണക്കിലെടുത്താണ് കൂടുതല്‍ പണം ചെലവിടാന്‍ സര്‍ക്കാര്‍ തയാറാകുന്നത്.