കൊച്ചി: ഓട്ടം വിളിച്ച യാത്രക്കാരൻ മീറ്ററിടാൻ പറഞ്ഞത് ഇഷ്ട്ടമാകാത്തതിനെ തുടർന്ന് യാത്രികനെ ഇറക്കിവിട്ട ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കൊല്ലം ആർടിഒ ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെയാണ് ഓട്ടോ ഡ്രൈവർ നടുറോഡിൽ ഇറക്കി വിട്ടത്. ഇറക്കിവിട്ടതിന് ശേഷം ഓട്ടോയുടെ ചിത്രം മൊബൈലിൽ പകർത്തിയ ഓഫീസറോട് ഡ്രൈവർ മോശമായി സംസാരിച്ചെന്നും വിവരമുണ്ട്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണെന്ന് അറിയാതെ ആയിരുന്നു ഡ്രൈവറുടെ ഇടപെടൽ.
നെടുമ്പാശ്ശേരി സ്വദേശി വിസി സുരേഷ് കുമാറിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഇതിന് പുറമെ ഓട്ടോ പിടികൂടിയ മോട്ടോർ വാഹന വകുപ്പ് പിഴയും ചുമത്തിയിട്ടുണ്ട്. നെടുമ്പാശ്ശേരി
വിമാനത്താവളത്തിൽ നിന്നും അത്താണി ഭാ ഗത്തേയ്ക്കാണ് ഉദ്യോഗസ്ഥൻ ഓട്ടോ വിളിച്ചത്. യാത്രക്കൂലിയായി 180 രൂപ ആവശ്യപ്പെട്ട ഡ്രൈവറോട് അഞ്ച് കിലോ മീറ്ററിൽ താഴെയുള്ള ഓട്ടമായതിനാൽ 150 രൂപ തരാമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രൈവർ സമ്മതിക്കാത്തതിനെ തുടർന്ന് മീറ്ററിടാൻ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഡ്രൈവർ ഉദ്യോഗസ്ഥനെ ഓട്ടോയിൽ നിന്നും ഇറക്കിവിടുകയായിരുന്നു. ഡ്രൈവർ യൂണിഫോം ധരിക്കാതെയാണ് ഓട്ടോ ഓടിക്കാനെത്തിയത്. ഉദ്യോഗസ്ഥൻ വെഹിക്കിൾ
ഇൻസ്പെക്ടറാണെന്ന് ഡ്രൈവറോട് പറഞ്ഞിരുന്നു.എന്നാൽ ഡ്രൈവർക്ക് അത് വിശ്വസിനീയമായില്ല എന്ന് മാത്രമല്ല മോശമായി സംസാരിക്കുകയും ചെയ്തു.വെഹിക്കിൾ ഇൻസ്പെക്ടറുടെ പരാതിയിൽ എറണാകുളം എൻഫോഴ്സ്മെന്റ് ആർടി ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ
ഇൻസ്പെക്ടർ പിജി നിഷാന്ത് ഓട്ടോ
ഡ്രൈവറെ പിടികൂടി. മീറ്ററിടാത്തതെ
വാഹനമൊടിക്കൽ, അമിത ചാർജ്
വാങ്ങൽ, യൂണിഫോം ധരിക്കാതിരുന്നത്,
യാത്രക്കാരോട് മോശമായി സംസാരിക്കുക
എന്നിവയ്ക്കെല്ലാം ചേർത്താണ് പിഴ
ചുമത്തിയിരിക്കുന്നത്.