കണ്ണൂർ: സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. സഹദേവന്റെ നിര്യാണത്തെ തുടർന്ന് കണ്ണൂർ നഗരത്തിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു. കണ്ണൂർ പഴയ മുനിസിപ്പാലിറ്റി പരിധിയിലാണ് ഹർത്താൽ.

ഹോട്ടലുകൾ, വാഹനങ്ങൾ, മറ്റ് അത്യാവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പൊതുദർശനവും സംസ്കാരവും ഇന്ന്:

ഇന്ന് രാവിലെ 9 മണി മുതൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും, വൈകുന്നേരം 3 മണി മുതൽ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് വൈകീട്ട് 4 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.