തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

നഷ്ടപരിഹാരത്തിന്റെ പരിധി, അപേക്ഷകളുടെ എണ്ണത്തിലെ നിയന്ത്രണം എന്നിവ പൂർണമായും ഒഴിവാക്കിയാണ് ഉത്തരവ്.

കാർഷികോൽപ്പന്നങ്ങളായ തേങ്ങ, കൊക്കോ എന്നിവ പുതിയതായി നഷ്ടപരിഹാര പരിധിയിൽ ഉൾപ്പെടുത്തി. തേങ്ങ ഒന്നിന് 15 രൂപ നിരക്കിലും കൊക്കോ കിലോഗ്രാമിന് / തടത്തിന് 30 രൂപ നിരക്കിലും നഷ്ടപരിഹാരം നൽകും.

കൃഷിനാശമോ ഉൽപ്പന്ന നാശമോ സംഭവിച്ചാൽ 72 മണിക്കൂറിനുള്ളിലോ പരമാവധി രണ്ട് ആഴ്ചക്കുള്ളിലോ അധികൃതരെ അറിയിക്കണം. 6 മാസത്തിനുള്ളിൽ മാനദണ്ഡങ്ങൾ അനുസരിച്ച് അപേക്ഷ സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.