ഇടുക്കി പീരുമേട് ഭാര്യയെയും ഭാര്യ മാതാവിനെയും കൊലപ്പെടുത്തിയത് കുടുംബ കലഹത്തെ തുടർന്നെന്ന് പൊലീസ്. പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ പ്രിൻസ് പ്രിൻസ് ഭാര്യ പ്രിയങ്കയെയും ഭാര്യ മാതാവ് വസന്തയെയും കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊലപ്പെടുത്തിയത്. ഗൾഫിലായിരുന്ന പ്രിയങ്ക ഈ അടുത്താണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയത് മുതൽ പ്രിൻസും പ്രിയങ്കയും തമ്മിൽ തർക്കം നിലനിന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെ മദ്യപിച്ച് വീട്ടിലെത്തിയ പ്രിൻസ് ഇവരുമായി ഉണ്ടായ വാക്ക് തർക്കത്തിന് പിന്നാലെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേൽ കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്. പീരുമേട് പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു