കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീലിംഗ് അടർന്നുവീണ് അപകടം. മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടത്തിന് പുറത്തുള്ള ഭാഗത്താണ് അപകടമുണ്ടായത്. നിരവധി ആളുകൾ ദിവസവും വിശ്രമിക്കുന്ന പ്രധാന സ്ഥലത്തായിരുന്നു സംഭവം.

അപകട സമയത്ത് ശക്തമായ മഴയുണ്ടായിരുന്നതിനാൽ കൂട്ടിരിപ്പുകാർ മറ്റ് സ്ഥലങ്ങളിലേക്ക് മാറി നിന്നത് വലിയ ദുരന്തം ഒഴിവാക്കി. രോഗികളും കൂട്ടിരിപ്പുകാരും അത്ഭുതകരമായി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ആശുപത്രി കെട്ടിടങ്ങളുടെ ശോച്യാവസ്ഥയും സുരക്ഷാ വീഴ്ചയും ചൂണ്ടിക്കാണിക്കുന്നതാണ് സംഭവം.