വടകര: മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരി മരിച്ചു. കണ്ണൂക്കര കമലാ നിവാസിൽ പി.പി. സതീശൻ ആണ് മരിച്ചത്. അൻപത്തി നാല് വയസ്സായിരുന്നു. കോട്ടക്കൽ ബീച്ച് റോഡിലെ കോട്ടക്കൽ ട്രേഡേഴ്സ് ഉടമയാണ്.
ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു അപകടം. രാവിലെ കട തുറക്കുന്നതിനായി ഭാര്യ സുഹിതയ്ക്കൊപ്പം മൂരാട് റെയിൽവേ ഗേറ്റ് കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മെമു എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അച്ഛൻ: ഭാസ്കരൻ.
അമ്മ: കമല.
ഭാര്യ: സുഹിത.
മക്കൾ: ആഷ്ലിൻ (ബംഗളൂരു), ഷാലിൻ (വിദ്യാർത്ഥി, ഗവ. കോളേജ്, മാഹി).
സഹോദരങ്ങൾ: പ്രമോദ് (കുവൈത്ത്), ലീന (അധ്യാപിക, കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടക്കൽ).
സംസ്കാരം ഇന്ന് (ശനി) വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ നടക്കും.