തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കോളജിൽ സംഘർഷം. കോളജിലെ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്. ബോധപൂർവം സംഘർഷമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഡിഎസ്എഫ് ശ്രമിക്കുന്നുവെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

പുറത്ത് നിന്നുള്ളവർ കാമ്പസിനകത്ത് കയറി വിദ്യാർഥികളെ മർദിച്ചുവെന്നും എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.

വരും ദിവസങ്ങളിലും സംഘർഷ സാധ്യത കണക്കിലെടുത്ത് നവംബർ 2 വരെ കാമ്പസ് അടച്ചിട്ടു. വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിഞ്ഞുപോകാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.