കോഴിക്കോട്: ദേശീയപാതയിൽ പൂളാടിക്കുന്ന് ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് കാറിന് തീപിടിച്ചു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. അത്തോളി സ്വദേശിയുടെ കാറാണ് കത്തിയത്.

മാങ്കാവ് സ്വദേശി ശരത്താണ് കാർ ഓടിച്ചിരുന്നത്. മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

വെള്ളിമാടുകുന്ന് അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാറിന്റെ മുൻഭാഗം പൂർണമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.