വടകര: ജ്വല്ലറിയിൽ നിന്ന് സ്വർണം കവർന്ന ജീവനക്കാരൻ അറസ്റ്റിൽ. ഫ്രാൻസിസ് ആലുക്കാസിന്റെ വടകര ഷോറൂമിലെ ജീവനക്കാരനായിരുന്ന ഫറൂക്ക് ചുങ്കം സ്വദേശി രഞ്ജിത്തിനെയാണ് വടകര പൊലീസ് കൊയിലാണ്ടിയിൽ നിന്ന് പിടികൂടിയത്.

കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. അഞ്ച് ഗ്രാം സ്വർണമാണ് ഇയാൾ കവർന്നത്. സ്വർണം മോഷ്ടിച്ച് ഉരുക്കി കടയിൽ തന്നെ വിൽപന നടത്തുകയായിരുന്നു. സുഹൃത്ത് വിൽക്കാൻ തന്ന സ്വർണമാണെന്ന് പറഞ്ഞായിരുന്നു വിൽപന. പണം നൽകാൻ സുഹൃത്തിന്റെ അക്കൗണ്ട് നമ്പറും നൽകി.

എല്ലാ മാസവും സ്ഥാപനത്തിലെ സ്വർണത്തിന്റെ തൂക്കം പരിശോധിക്കാറുണ്ട്. പരിശോധനയിൽ തൂക്കത്തിൽ കുറവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം പുറത്തറിഞ്ഞത്.