കണ്ണൂർ: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് അറസ്റ്റിൽ. അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിനാാണ് അറസ്റ്റ്. കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മുൻകരുതലിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്.

നിരവധി കേസുകളിൽ പ്രതിയും ഒളിവിൽ കഴിയുന്ന ആളുമായ അർജ്ജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അജയ് ക്രൗഡ് ഫണ്ടി നടത്തിയെന്നാണ് എഫ്ഐആറിൽ പൊലീസ് പറയുന്നത്. കേസ് നടത്തുന്നതിനായി പണം സ്വരൂപിക്കുന്നതിന് വേണ്ടി ഇൻസ്റ്റയിൽ കൊടുത്ത ക്യു ആർ കോഡ് അജയ് ആയങ്കിയുടെ ബാങ്ക് അക്കൗണ്ടിന്റേതായിരുന്നു. ഇതിലൂടെ കേസ് നടത്തിപ്പിനായി ക്ലൗഡ് ഫ്രണ്ടിംഗ് നടത്തുകയും അർജുൻ ആയങ്കിയുടെ സുഹൃത്തിന് 16430 രൂപ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവ് ബ്ലിൻകിറ്റ് എന്ന സ്ഥാപനത്തിനു മുന്നിൽ വെച്ച് നിയമാനുസരണം മുൻകരുതലായി അറസ്റ്റു ചെയ്തു എന്നും എഫ്ഐആറിൽ പറയുന്നുണ്ട്. 

ആദ്യം കരുതൽ തടങ്കലിൽ എടുത്ത അജയ്യെ ഒളിവിൽ കഴിയുന്ന കുറ്റവാളിയായ അർജുൻ ആയങ്കിയെ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിലിരുന്ന് അർജുൻ ആയങ്കി ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെച്ച വെല്ലുവിളി പോസ്റ്റുകൾക്ക് പിന്നിൽ അജയ് ആയങ്കിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊലീസ് അജയെ കരുതൽ അറസ്റ്റ് ചെയ്തത്.