പയ്യോളി: പയ്യോളിയില്‍ മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും രോഗിയ്ക്കും അടക്കും അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. അഴിയൂരില്‍ നിന്നും വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
പയ്യോളി തീര്‍ത്ഥ ഹോട്ടലിന് മുമ്പില്‍വെച്ചായിരുന്നു അപകടം. രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുടെ തലയ്ക്ക് പരിക്കുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി.