വടകര: വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാലര കിലോ കഞ്ചാവ് കണ്ടെത്തി. ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.

കഞ്ചാവ് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞതായാണ് എക്സൈസ് സംശയിക്കുന്നത്. സംഭവത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചു.

കഞ്ചാവ് ആരുടേതാണെന്നും ഇത് എവിടേക്ക് കൊണ്ടുപോകുന്നതിനായിരുന്നുവെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.