ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമക്കാട്ട് നാസര്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഇഹ്‌സാന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ജൂണ്‍ 13ന് രാവിലെ പത്തരയ്ക്കായിരുന്നു അപകടം. ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിന് സമീപത്തെ സര്‍വ്വീസ് റോഡിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും തലകീഴായി മറിയുകയും പൂര്‍ണ്ണമായും തകരുകയും ചെയ്തു.
അപകടത്തെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ നാട്ടുകാരും കൊയിലാണ്ടി അഗ്‌നിരക്ഷാ സേനയും പോലീസും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഇഹ്‌സാന്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ക്കും സാരമായി പരിക്കേറ്റിരുന്നത്