മലപ്പുറം :പൊന്നാനി നൈതല്ലൂരിൽ കൂട്ടുകാരുമൊപ്പം കുളിക്കുന്നതിനിടെ പത്തുവയസ്സുകാരൻ മുങ്ങിമരിച്ചു. ബിയ്യം സ്വദേശി തോട്ടുങ്ങാണകം ഷാജഹാന്റെ മകൻ ഷഹിൻഷാ ആണ് മരിച്ചത്.
വെള്ളിയാഴ്ച നൈതല്ലൂരിലെ താമരപ്പാടത്തുവെച്ചായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായി കുട്ടി വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.