തിരുവനന്തപുരം: കേരള ആര്‍കിടെക്ച്ചര്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷ (കീം) ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ഫലം പ്രഖ്യാപനം നടത്തും. നേരത്തെ, ജൂൺ 22ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെ പ്രഖ്യാപനം മാറ്റിയിരുന്നു.

അതേസമയം ഈ വര്‍ഷത്തെ കീം റാങ്ക് പട്ടികയും കോടതികയറാന്‍ സാധ്യത. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച ഒരുവിഭാഗം വിദ്യാര്‍ഥികളുടെ ഫലം വൈകിയതോടെ മാര്‍ക്ക് അപ് ലോഡ് ചെയ്യാന്‍ അവസരം നിഷേധിക്കപ്പെട്ടതാണ് കാരണം. മാര്‍ക്ക് സമീകരണത്തിലെ പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ തവണയും കീം റാങ്ക് വിഷയം കോടതി കയറിയിരുന്നു. 

https://cee.kerala.gov.in/keam2026/