സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ മുത്തങ്ങയിൽ കാർ നിയന്ത്രണം വിട്ട് പാലത്തിൽ ഇടിച്ച് നാലുപേർക്ക് പരിക്കേറ്റു. കോഴിക്കോട് ഫറൂഖ് സ്വദേശികളായ രമണി, ആദിത്യൻ, അതുൽ, ധന്യ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ എട്ടുമണിയോടെ മുത്തങ്ങ ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപമാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തുനിന്നും മൈസൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ പാലത്തിന്റെ ഭിത്തിയിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റവരെ ഉടൻ തന്നെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.