താമരശ്ശേരി: പരപ്പൻപൊയിലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പരപ്പൻപൊയിൽ വാടിക്കൽ വരുവിൻ കാലയിൽ വീട്ടിൽ ജംഷീദ് (40) ആണ് മരിച്ചത്.
ഞായറാഴ്ചയാണ് അപകടമുണ്ടായത്. പ്രദേശത്തെ പുഴയിൽ കുളിക്കാനിറങ്ങിയ ജെംസി വെള്ളത്തിൽ താണുപോകുകയായിരുന്നു. തുടർന്ന് നാട്ടുകാരും വിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം തുടർനടപടികൾക്കായി ഓമശ്ശേരി ശാന്തി ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.