കോഴിക്കോട്: സംസ്ഥാനത്ത് തുടർച്ചയായ വിലയിടിവിന് പിന്നാലെ സ്വർണവിലയിൽ നേരിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,775 രൂപയായും ഒരു പവന്റെ വില 1,02,200 രൂപയായും ഉയർന്നു.

കഴിഞ്ഞ രണ്ട് ദിവസമായി പവന് 1,01,840 രൂപയിലായിരുന്നു സ്വർണവ്യാപാരം. വൻ വിലയിടിവിന് പിന്നാലെ വിപണിയിൽ നേരിയ തിരിച്ചുകയറ്റമാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സംസ്ഥാനത്തെ റെക്കോർഡ് നിരക്ക്. ഡിസംബർ 23നാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.