കൊടുവള്ളി: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന സി പി ഐ എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി അംഗം മുത്തമ്പലം ഷാരോണ്‍ നിര്യാതനായി. സി പി ഐ എം മുത്തമ്പലം ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ മുന്‍ കൊടുവള്ളി മേഖല പ്രസിഡന്റും കൊടുവള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്നു.
മൃതദേഹം രാവിലെ 9 മണി മുതല്‍ 9.15 വരെ സി പി ഐ എം കൊടുവള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസിലും 9.30 മുതല്‍ 12 മണിവരെ വീട്ടിലും പൊതു ദര്‍ശനത്തിന് വെക്കും. സംസ്കാരംഉച്ചയ്ക്ക് 12. 30 ന് വീട്ടുവളപ്പില്‍.