.
കിളിമാനൂർ: തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്തത് സംബന്ധിച്ചുണ്ടായ തർക്ക ത്തിൽ ഡി.വൈ.എഫ്.ഐ, ആർ.എസ്.എസ് പ്ര വർത്തകർ ഏറ്റുമുട്ടി; ഡി.വൈ.എഫ്.ഐ പ്രവർ ത്തകന് വെട്ടേറ്റു. ആർ.എസ്.എസ് പ്രവർത്തകനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഡി.വൈ.എഫ്.ഐ പുളിമാത്ത് മേഖല കമ്മിറ്റി യംഗവും സി.പി.എം ബ്രാഞ്ചംഗവുമായ പയറ്റി ങ്ങാക്കുഴി കമുകിൻകുഴി പുതുവൽവിള പുത്തൻ വീട്ടിൽ സുജിത്തിനാണ് (24) വെട്ടേറ്റത്. സംഭവ ത്തിൽ ഒന്നാം പ്രതി ആർ.എസ്.എസ് പ്രവർത്ത കൻ പയറ്റിങ്ങാക്കുഴി എ.ജെ ഹൗസിൽ രതീഷി നെ (35) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവ ത്തിൻറെ തുടക്കം. വീടിനടുത്തുള്ള ക്ലബിൽ പോയി വരികയായിരുന്ന സുജിത്ത്, വി.ജോയിയുടെ പ്രചാരണസാമഗ്രികൾ ആർ.എസ്.എസ് പ്രവർ ത്തകർ നശിപ്പിക്കുന്നത് കാണുകയും ചോദ്യം ചെയ്യുകയുമായിരുന്നെന്നാണ് പരാതി.
എന്നാൽ, തന്നെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിക്കുകയായിരുന്നെന്ന് രതീഷും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആർ.എസ്.എസ് സംഘം സുജിത്തിൻറ വീട്ടിലെത്തി വാതിലിൽമുട്ടി പേര് വിളിച്ചു. കതക് തുറന്ന് പുറത്തിറങ്ങിയ സുജിത്തിനെ ആക്രമിക്കുകയായിരുന്നത്രെ.
കത്തി, മൺവെട്ടി, ഇരുമ്പുകമ്പി എന്നിവ കൊ ണ്ടായിരുന്നു അക്രമമെന്ന് സുജിത് പറഞ്ഞു. ക മ്പികൊണ്ടുള്ള അടിയിൽ തലക്ക് ഗുരുതര പരി ക്കേറ്റു. കൈയിൽ കത്തികൊണ്ടുള്ള മുറിവും പ റ്റിയിട്ടുണ്ട്. ശബ്ദം കേട്ട് വീട്ടുകാരും സമീപവാസി കളും ഓടിയെത്തിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. ഒളിവിൽ പോയ മാത്തപ്പൻ എന്ന ശശിയും മറ്റ് രണ്ടു പേരും ഒളിവിലാണ്. ഡി.വൈ.എഫ്. ഐ പ്രവർത്തകർ സുജിത്തിനെ കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
തെരഞ്ഞെടുപ്പിൻറ മറവിൽ പ്രദേശത്ത് ആസൂ ത്രിത സംഘർഷമുണ്ടാക്കാൻ ആർ.എസ്.എസ് ശ്രമം നടത്തുകയാണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. സംഭവമറിഞ്ഞ് ബി. ജെ.പി ആറ്റിങ്ങൽ സ്ഥാനാർഥി വി. മുരളീധരൻ സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ ചോദിച്ചറി ഞ്ഞു.