താമരശ്ശേരി: താമരശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിന് തൽക്കാലം തുടർപ്രവർത്തനം നടത്താമെന്ന് ഹൈക്കോടതി. സ്ഥാപനം പൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടുള്ള നടപടി കോടതി ഈ മാസം 20 വരെയാണ് നീട്ടിയത്.

കട്ടിപ്പാറ പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ട് മുൻനിർത്തിയാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അടച്ചുപൂട്ടൽ ഉത്തരവ് ഹൈക്കോടതി മുമ്പ് സ്റ്റേ ചെയ്തിരുന്നത്. സ്ഥാപനത്തിൽ നിന്നുള്ള മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുകിയിട്ടില്ലെന്ന റിപ്പോർട്ടിലെ പരാമർശം കോടതി ഉത്തരവിലും എടുത്തുപറയുന്നുണ്ട്.