ചാവക്കാട്: അസാധാരണമായ ഓർമ്മശക്തിയും കഴിവുകളും കൊണ്ട് നാടിനും വീടിനും അഭിമാനമായി മാറിയിരിക്കുകയാണ് മൂന്നര വയസ്സുകാരനായ അയ്‌മൻ ഷെസിൻ. ചാവക്കാട് എടക്കഴിയൂർ പണിക്കവീട്ടിൽ ചാലിൽ ഷാഫി - റിഷാന ദമ്പതികളുടെ മകനായ അയ്മ‌മൻ, ബുക്ക് ഓഫ് ഇന്ത്യ' റിക്കോർഡിലാണ് ഇടം നേടിയത്. ചെറിയ പ്രായത്തിൽ തന്നെ അറിവുകളുടെ വലിയ ലോകം കീഴടക്കിയാണ് അയ്മൻ റെക്കോർഡ് നേട്ടം കൈവരിച്ചത്. കേരളത്തിലെ 14 ജില്ലകളുടെ പേരുകളും ഇന്ത്യയിലെ പ്രമുഖ ദേശീയ നേതാക്കളുടെ പേരുകളും കൃത്യമായി ഓർത്തെടുത്ത് പറയാൻ അയ്മന് സാധിക്കും. ഇതിനുപുറമെ, ഇംഗ്ലീഷ് അക്ഷരമാല, സംഖ്യകൾ, ലളിതമായ ഗണിത പ്രശ്‌നങ്ങൾ, പൊതുവിജ്ഞാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നിവയും മൂന്നര വയസ്സുകാരന്റെ്റെ നാവിൻ തുമ്പിലുണ്ട്. വിവിധ തരം നിറങ്ങൾ, വാഹനങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മൃഗങ്ങൾ, വർഷത്തിലെ 12 മാസങ്ങളുടെയും ആഴ്‌ചയിലെ 7 ദിവസങ്ങളുടെയും പേരുകൾ എന്നിവ പെട്ടെന്ന് തിരിച്ചറിയാനും തെറ്റുകൂടാതെ പറയാനുമുള്ള അയ്‌മൻ്റെ കഴിവാണ് ബുക്ക് ഓഫ് ഇന്ത്യ പുരസ്ക‌ാരത്തിന് അർഹനാക്കിയത്.