ജിദ്ദ: സൗദി അറേബ്യയിൽ മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുന്ന വഴിയിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന തിരൂർ സ്വദേശി മരിച്ചു. തിരൂർ വടക്കേ അനാര വൈലശ്ശേരി സ്വദേശി മുഹമ്മദ് അനസ് (33) ആണ് ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ മരിച്ചത്.

ഒരാഴ്ചയായി അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അനസ്. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. അഞ്ച് വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു മുഹമ്മദ് അനസ്. മൃതദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നടപടിക്രമങ്ങൾക്കും മറ്റ് സഹായങ്ങൾക്കുമായി ജിദ്ദ കെഎംസിസി വെൽഫയർ വിങ് പ്രവർത്തകർ ഒപ്പമുണ്ട്.പിതാവ്: ഇബ്രാഹീം. മാതാവ്: ഉസൈബ. ഭാര്യ: ഹസ്‌ന. മകൻ: അലൻ. സഹോദരങ്ങൾ: ഇർഷാദ്, അനീഷ.അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.