എടപ്പാൾ: സ്വകാര്യ ബസ് ഇടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ബസ് ഓട്ടോറിക്ഷയിലും ബൈക്കിലും കൂടി ഇടിച്ചതിനെ തുടർന്ന് മറ്റു രണ്ടുപേർക്കും പരിക്കേറ്റു.
ഇന്ന് രാവിലെ 8.30 ഓടെ തൃശൂർ റോഡിലെ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. കോഴിക്കോട് നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന 'ഹണ്ടർ' ബസാണ് അപകടമുണ്ടാക്കിയത്.
പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. മരിച്ചവരെയും പരിക്കേറ്റയാളെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.