താമരശ്ശേരി:കുന്ദമംഗലം പോലീസ് കഞ്ചാവുമായി ഇന്നലെ അറസ്റ്റ് ചെയ്ത യുവാവിൻറെ തലയാട് ഓടക്കുണ്ടപ്പൊയിൽ തോട്ടിൽ വീട്ടിൽ നിന്നും 14.5 kg കഞ്ചാവ് താമരശ്ശേരി എക്സൈസ് കണ്ടെടുത്തു.
കുന്ദമംഗലം പോലീസ് ഹർഷാദിനെ അറസ്റ്റുചെയ്തിരുന്നു. അതിനെ തുടർന്നാണ് പൂനൂർ കോളിക്കലിലുളള ഇല്ലപ്പൊയിൽ എന്ന വാടക വീട്ടിൽ കഞ്ചാവ് ഉള്ളതായി കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തിന്മേൽ താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ നേത്രത്തിലുള്ള സംഘം കഞ്ചാവ് പിടിചെടുത്തത്