ഫ്രഷ് കട്ട്; യു.ഡി.എഫ് നേതാക്കൾ ജില്ലാ കളക്ടറെ കണ്ടു

March 28, 2024, 10:21 p.m.

താമരശ്ശേരി: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ പപ്ലാന്റായ ഫ്രഷ് കട്ടിൽ നിന്നുയരുന്ന അസഹനീയമായ ദുർഗന്ധവും, മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതും മൂലം പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് യു.ഡി.എഫ് നേതാക്കൾ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹൻ കുമാർ സിംഗ് ഐ.എ.എസിനെ കണ്ടു.
കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ, എം.സി മായിൻ ഹാജി, എം.എ റസാഖ് മാസ്റ്റർ, കെ. പ്രവീൺ കുമാർ, ടി.ടി ഇസ്മായിൽ, അഡ്വ. പി.എം നിയാസ്, നിജേഷ് അരവിന്ദ് തുടങ്ങിയ നേതാക്കളാണ് ജില്ലാ കലക്ടർ കണ്ടത്.

ഫ്രഷ് കട്ട് പുറന്തള്ളുന്ന ദുർഗന്ധം മൂലം പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം നേതാക്കൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ ജില്ലാ ഭരണകൂടം കർശനമായി ഇടപെടുമെന്നും പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കലക്ടർ നേതാക്കൾക്ക് ഉറപ്പ് നൽകി. ദുരിത ബാധിതരുമായി യു.ഡി.എഫ് നേതാക്കൾ താമരശ്ശേരിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നേതാക്കൾ കലക്ടറേറ്റിൽ എത്തി കലക്ടറെ കണ്ടത്. ഫ്രഷ് കട്ട് എന്ന സ്ഥാപനത്തിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധം മൂലം താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി ഗ്രാമ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. ജനങ്ങളെ വെല്ലു വിളിച്ചുകൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അനുവദനീയമായ അളവിൽ കൂടുതൽ മാലിന്യം ഈ പ്ലാന്റിൽ വച്ച് സംസ്കരിക്കുന്നതായും മലിന ജലം പുഴയിലേക്ക് ഒഴുക്കുന്നതായും വ്യാപകമായ പരാതി നിലനിൽക്കുകയാണ്. ഇതു പരിഹരിക്കുന്നതിന് കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കൂരിമുണ്ടയിൽ കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴിയെടുത്ത് ഈ കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള മാലിന്യം കുഴിച്ചു മൂടാനുള്ള കമ്പനി അധികൃതരുടെ നീക്കം നാട്ടുകാർ തടഞ്ഞിരുന്നു.

ചിത്രം: ജനങ്ങളെ ദുരിതത്തിലാക്കിയ ഫ്രഷ് കട്ട് എന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്റെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കൾ ജില്ലാ കലക്ടറെ കാണുന്നു.


MORE LATEST NEWSES
  • നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതിക്ക് വധശിക്ഷ
  • അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • കെ.എം.സി.സി.യുടെ `"സോഷ്യൽ സെക്യൂരിറ്റി സ്കീം"` പ്രവർത്തനം മാതൃകാപരം: പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ
  • ലോകസഭാ തിരഞ്ഞെടുപ്പ്,നേതൃത്തത്തെ ധിക്കരിച്ചവര്‍ സമസ്ഥക്കാരല്ല,അബ്ദുസ്സമദ് പൂക്കോട്ടൂര്‍
  • തമിഴ്നാട്ടില്‍ മലയാളി ദമ്പതിമാരെ കൊന്ന് വന്‍ കവര്‍ച്ച,
  • എം.ഡി.എം.എ.യുമായി യുവാക്കള്‍ പിടിയില്‍
  • മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
  • കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിൽ കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പുമായി കെഎസ്ഇബി
  • സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍;
  • മരണ വാർത്ത
  • പെരിന്തല്‍മണ്ണയിൽ ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം;‍ ഒരാള്‍ക്ക് കുത്തേറ്റു.
  • ഇടുക്കിയിൽ ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി
  • ചൂട് താങ്ങാനാകുന്നില്ല; കൃഷിനാശം,​ ഒരു കോടി
  • ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍
  • മലയോര മേഖലയില്‍ കുടിവെള്ള ക്ഷാമം, അനധികൃത തടയണകള്‍ പൊളിച്ച് നാട്ടുകാർ
  • റെക്കോർഡ് താപനില; മൂന്ന് ജില്ലകളില്‍ നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്
  • പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പയ്യോളി സ്വദേശി അറസ്റ്റിൽ
  • പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും
  • പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി
  • എടവണ്ണപ്പാറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരണപ്പെട്ടു
  • ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി
  • പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു,
  • പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
  • മലമ്പുഴ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
  • പക്ഷികളെ വേട്ടയാടിയ സംഘത്തെ പിടികൂടിയ സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് അധികൃതർ
  • രണ്ടിടങ്ങളിൽ നടന്ന വാഹന അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
  • കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ഊർജ്ജ 2024 അത്‌ലറ്റിക് നടത്തപ്പെട്ടു
  • എസ് എം എ ബാധിച്ച കുട്ടികൾക്കുള്ള സൗജന്യമരുന്ന് വിതരണം; പ്രായം 12 വയസുവരെ ഉയർത്തി
  • അതിഥി തൊഴിലാളി കുത്തേറ്റു മരിച്ച സംഭവത്തിൽ പിടിയിലായത് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി.
  • മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി തീ കൊളുത്തിയയാളെ അറസ്റ്റ് ചെയ്തു.
  • ഒരു നാടിൻ്റെ സ്നേഹം ഏറ്റുവാങ്ങി SYS സ്വാന്തനം പ്രവർത്തകർ
  • വാഹന പരിശോധനക്കിടെ പൊലീസുകാരെ ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ചു, മൂന്ന് പേർ അറസ്റ്റിൽ
  • വയനാട്ടിൽ ഷോക്കേറ്റ് ആന ചരിഞ്ഞു
  • ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു
  • കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി
  • അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍
  • കൊച്ചിയില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം
  • വിഴുങ്ങിയത് 6 കോടി രൂപയുടെ കൊക്കെയ്ൻ-നെടുമ്പാശ്ശേരിയിൽ കെനിയൻ പൗരൻ പിടിയില്‍
  • കവര്‍ച്ച കേസിലുള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി എട്ട്  വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
  • വിഷം അകത്ത് ചെന്നു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
  • വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌ത പ്രതിക്ക് മുപ്പത് വർഷം കഠിനതടവും പിഴയും
  • പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങിയെന്ന് നാട്ടുകാർ.
  • കൊയിലാണ്ടിയിൽ കുക്കർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പൊളളലേറ്റു,
  • അജ്മീറിൽ പള്ളിക്കുള്ളിൽ കയറി ഇമാമിനെ അടിച്ചുകൊന്നു
  • താമരശ്ശേരി കുടുക്കിൽ ഉമ്മരത്തെ അക്രമം. രണ്ട് പേർ പിടിയിൽ
  • കല്ലുരുട്ടിയിൽ കട്ടിപ്പാറ സ്വദേശികൾ സഞ്ചരിച്ച കാർ തലകീഴായ് മറിഞ്ഞ് അപകടം
  • ദേശാടന പക്ഷികളെ വേട്ടയാടി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ
  • എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: