അനു കൊലക്കേസ്; മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ.

March 29, 2024, 10:37 a.m.

പേരാമ്പ്ര :നൊച്ചാട് അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്‍റെ ഭാര്യ റൗഫീന അറസ്റ്റിൽ.

തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സ്വർണ്ണം വിറ്റ 1,43000 രൂപ റൗഫീനക്ക് മുജീബ് നൽകിയിരുന്നു.

ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം കൂട്ടുകാരിയുടെ കയ്യിൽ ഏൽപ്പിച്ചു.

ഈ പണം പൊലീസ് പിന്നീട് കണ്ടെടുത്തു. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ നിര്‍ണായക തെളിവുകൾ തേടി പ്രതി മുജീബിന്‍റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യ റൗഫീന ശ്രമിച്ചതായി നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്‍റെ വീട്ടിൽ പൊലീസെത്തിയത്.

ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചുവെന്നും ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തതെന്നുമാണ് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നത്.

ഇത്തരത്തില്‍ കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് റൗഫീനയെ പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ മുജീബ് ധരിച്ച പാന്‍റ് നനഞ്ഞതായി കണ്ടതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പൊലീസ്.

കാണാതായി 24 മണിക്കൂറിന് ശേഷം വീടിന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള അള്ളിയോറത്തോട്ടിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുട്ടിന് താഴെ മാത്രം വെള്ളമുള്ള സ്ഥലത്ത് അർധ നഗ്നയായാണ് മൃതദേഹം കിടന്നത്.

സ്ഥലത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ ഒരാൾ കറങ്ങിയത് കണ്ടെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയതോടെ ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് ഇയാൾ കൊടും ക്രിമിനലാണെന്നത് മനസിലായത്.

മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതിയാണ് മുജീബ് റഹ്മാന്‍. മോഷണം, പിടിച്ചുപറി എന്നിവയ്ക്കൊപ്പം സ്ത്രീകളെ തന്ത്രപൂര്‍വ്വം വാഹനത്തില്‍ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാല്‍സംഗം ചെയ്യുകയും സ്വര്‍ണ്ണം കവരുകയുമായിരുന്നു പ്രതി പിന്തുടര്‍ന്ന രീതി.

2020 തില്‍ ഓമശ്ശേരിയില്‍ വയോധികയെ തന്ത്രപൂര്‍വ്വം മോഷ്ട്ടിച്ച ഓട്ടോയില്‍ കയറ്റിയ പ്രതി ഓട്ടോയുടെ കമ്പിയില്‍ തലയിടിപ്പിച്ച് ബോധരഹിതയാക്കിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്.

പേരാമ്പ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്.വയനാട്ടിലും ഏറെക്കുറെ സമാനമായ കുറ്റകൃത്യം ഇയാൾ നടത്തിയെന്ന് സൂചനയുണ്ട്.

മോഷണം, പിടിച്ചുപറി ഉള്‍പ്പടെ അറുപതോളം കേസുകളില്‍ പ്രതിയായ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്. കരുതല്‍ തടങ്കലില്‍ വെക്കാനും ജില്ലകളിലേക്കുള്ള പ്രവേശനം തടയാനുമുള്ള കാപ്പ പോലുള്ള നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും കേസുകളില്‍ ഉള്‍പ്പെട്ട മുജീബിന് സ്വര്യവിഹാരം നടത്തിയത്. കൊണ്ടോട്ടിയിലാണ് ഇയാളുടെ വീട്. ഇവിടെ മാത്രം 13 കേസുകളുണ്ട്.


MORE LATEST NEWSES
  • ക്വാറി കുളത്തിൽ വീണ് യുവാവ് മരിച്ചു
  • കടബാധ്യത യുവാവ് ജീവനൊടുക്കി
  • പാലക്കാട് ജില്ലയില്‍ മെയ് 2 വരെ മദ്റസകള്‍ക്ക് അവധി
  • ലക്കിടിയിൽ ബൈക്കപകടം;ഒരാൾ മരണപ്പെട്ടു
  • പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട് ചികിത്സയിലിരുന്ന പന്ത്രണ്ട് വയസ്സ്കാരൻ മരണപ്പെട്ടു
  • പെരിയാറിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങിമരിച്ചു
  • തിരുവമ്പാടിയിൽ വസ്ത്രങ്ങൾ പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.
  • കനത്ത ചൂട് തുടരുന്നതിനിടെ മഴയ്ക്ക് സാധ്യത
  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിലെ പ്രതിക്ക് വധശിക്ഷ
  • അമ്മയേയും മകളേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
  • കെ.എം.സി.സി.യുടെ `"സോഷ്യൽ സെക്യൂരിറ്റി സ്കീം"` പ്രവർത്തനം മാതൃകാപരം: പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ
  • ലോകസഭാ തിരഞ്ഞെടുപ്പ്,നേതൃത്തത്തെ ധിക്കരിച്ചവര്‍ സമസ്ഥക്കാരല്ല,അബ്ദുസ്സമദ് പൂക്കോട്ടൂര്‍
  • തമിഴ്നാട്ടില്‍ മലയാളി ദമ്പതിമാരെ കൊന്ന് വന്‍ കവര്‍ച്ച,
  • എം.ഡി.എം.എ.യുമായി യുവാക്കള്‍ പിടിയില്‍
  • മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
  • കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിൽ കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പുമായി കെഎസ്ഇബി
  • സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍;
  • മരണ വാർത്ത
  • പെരിന്തല്‍മണ്ണയിൽ ലഹരിക്കടിമയായ യുവാവിന്‍റെ പരാക്രമം;‍ ഒരാള്‍ക്ക് കുത്തേറ്റു.
  • ഇടുക്കിയിൽ ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി
  • ചൂട് താങ്ങാനാകുന്നില്ല; കൃഷിനാശം,​ ഒരു കോടി
  • ഹജ്ജ് മൂന്നാം ഗഡു: തീയതി മേയ് നാലുവരെ നീട്ടി
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 51 കാരൻ അറസ്റ്റില്‍
  • മലയോര മേഖലയില്‍ കുടിവെള്ള ക്ഷാമം, അനധികൃത തടയണകള്‍ പൊളിച്ച് നാട്ടുകാർ
  • റെക്കോർഡ് താപനില; മൂന്ന് ജില്ലകളില്‍ നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്
  • പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പയ്യോളി സ്വദേശി അറസ്റ്റിൽ
  • പനിരോഗങ്ങള്‍ പടരുന്നു; ഭീതി പടര്‍ത്തി മഞ്ഞപ്പിത്തവും
  • പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി
  • എടവണ്ണപ്പാറയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; യുവാവ് മരണപ്പെട്ടു
  • ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി
  • പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് സ്ത്രീ മരിച്ചു,
  • പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
  • മലമ്പുഴ ജില്ലാ ജയിലിൽ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
  • പക്ഷികളെ വേട്ടയാടിയ സംഘത്തെ പിടികൂടിയ സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് അധികൃതർ
  • രണ്ടിടങ്ങളിൽ നടന്ന വാഹന അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
  • കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ ഊർജ്ജ 2024 അത്‌ലറ്റിക് നടത്തപ്പെട്ടു
  • എസ് എം എ ബാധിച്ച കുട്ടികൾക്കുള്ള സൗജന്യമരുന്ന് വിതരണം; പ്രായം 12 വയസുവരെ ഉയർത്തി
  • അതിഥി തൊഴിലാളി കുത്തേറ്റു മരിച്ച സംഭവത്തിൽ പിടിയിലായത് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതി.
  • മെൻസ് ഹോസ്റ്റലിൽ അതിക്രമിച്ചുകയറി തീ കൊളുത്തിയയാളെ അറസ്റ്റ് ചെയ്തു.
  • ഒരു നാടിൻ്റെ സ്നേഹം ഏറ്റുവാങ്ങി SYS സ്വാന്തനം പ്രവർത്തകർ
  • വാഹന പരിശോധനക്കിടെ പൊലീസുകാരെ ബൈക്ക് കൊണ്ട് ഇടിച്ചുതെറിപ്പിച്ചു, മൂന്ന് പേർ അറസ്റ്റിൽ
  • വയനാട്ടിൽ ഷോക്കേറ്റ് ആന ചരിഞ്ഞു
  • ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു
  • കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി
  • അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍
  • കൊച്ചിയില്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം
  • വിഴുങ്ങിയത് 6 കോടി രൂപയുടെ കൊക്കെയ്ൻ-നെടുമ്പാശ്ശേരിയിൽ കെനിയൻ പൗരൻ പിടിയില്‍
  • കവര്‍ച്ച കേസിലുള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ പ്രതി എട്ട്  വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍