കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമുഴിയിൽ നിന്ന് കാണാതായവരെ കണ്ടെത്തി. വനത്തിൽ സർവേക്ക് പോയ കുടുങ്ങിയ ഏഴ് പേരെയാണ് കണ്ടെത്തിയത്.

ഇവരെ കരിങ്കണ്ണി ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.

നാലു സർവേ ഉദ്യോഗസ്ഥരും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് വനത്തിൽ കുടുങ്ങിയത്. ഇന്നലെയാണ് സർവേക്ക് പോയത്.

രാത്രിയിൽ ഇവർക്ക് തങ്ങുന്നതിന് വേണ്ടി ഒരു താൽക്കാലിക ഷെഡ്ഡ് ഒരുക്കിയിരുന്നു. എന്നാൽ സംഘം ഇവിടെത്തിയിരുന്നില്ല.

ഇതേ തുടർന്നാണ് വനംവകുപ്പിന് സംശയം തോന്നിയത്. ഉൾക്കാട്ടിൽ വഴി തെറ്റിപ്പോയതാകാമെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്.