സൗദി: സൗദി അറേബ്യയിലെ ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കാളികാവ് സ്വദേശി മരിച്ചു. അടക്കാകുണ്ടിലെ ചോലക്കൽ അബ്ദുൽ റഷീദ് (63) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പ്രഭാത നടത്തത്തിനിടെ പാതയോരത്തുവെച്ച് റഷീദിനെ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയാണ് മരണം സംഭവിച്ചത്.
ആയമ്മയാണ് മാതാവ്. ഭാര്യ: മൈമൂന. മക്കൾ: നിഷാന, നഷീദ. മരുമകൻ: സിറാജുൽമുനീർ. അബ്ദുൽ റഷീദിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള നോർക്കയുടെയും ബന്ധുക്കളുടെയും നേതൃത്വത്തിലുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.