കോഴിക്കോട്: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാമ്പ് അവസാനിക്കുന്നത് വരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളില്‍ 808 പേരാണ് കഴിയുന്നത്.. 18 ക്യാമ്പുകളാണ് നിലവിലുള്ളത്. 327 കുടുംബങ്ങളിലെ 316 പുരുഷന്മാരും 363 സ്ത്രീകളും 129 കുട്ടികളുമാണ് ക്യാമ്പുകളില്‍ കഴിയുന്നത്.

ഏറ്റവും കൂടുതല്‍ പേര്‍ ക്യാമ്പുകളില്‍ കഴിയുന്നത് കോഴിക്കോട് താലൂക്കിലാണ്. ഇവിടെ 11 ക്യാമ്പുകളിലായി 250 കുടുംബങ്ങളിലെ 635 പേരാണ് കഴിയുന്നത്. ഇതില്‍ 251 പുരുഷന്മാരും 288 സ്ത്രീകളും 96 കുട്ടികളും ഉള്‍പ്പെടുന്നു.

താമരശ്ശേരി താലൂക്കിലെ മൂന്ന് ക്യാമ്പുകളിലായി 82 പേരും, വടകര താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 82 പേരും കൊയിലാണ്ടി താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 9 പേരും കഴിയുന്നു.