മലപ്പുറം: നിലമ്പൂരിൽ മദ്യലഹരിയിൽ സഹപ്രവർത്തകരെ മർദിച്ചതിന് രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. നിലമ്പൂർ നോർത്ത് ഡിവിഷനിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ടി. അജി കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ടിജോ ജോസഫ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.