തിരുവനന്തപുരം :കൂടുതൽ ആളുകളും ദീർഘ ദൂരയാത്രകൾക്കും മറ്റും ഉപയോ​ഗിക്കുന്നത് ട്രെയിനുകളാണ്. എന്നാൽ ഷൊർണൂർ ജങ്ഷൻ – നിലമ്പൂർ റോഡ് മെമു (66325) 10, 17, 24, 31 ദിവസങ്ങളിലെ സർവീസുകൾ പൂർണമായി റദ്ദാക്കി. 09, 16, 23, 30 ദിവസങ്ങളിൽ സർവീസ്‌ നടത്തുന്ന തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) ഷൊർണൂർ ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും.

Aഅപ്രതീക്ഷിതമായി ട്രെയിൻ സർവീസുകളിൽ മാറ്റം ഉണ്ടാകുന്നത് ആളുകളുടെ യാത്രകളെ ബാധിക്കാറുണ്ട്. ട്രെയിൻ സർവീസുകളിലെ മാറ്റം റെയിൽവേ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെയ്ക്കാറുണ്ട്. പാലക്കാട്, മധുരൈ റെയിൽവേ ഡിവിഷനുകളിൽ ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റമുണ്ട്. ഷൊർണൂർ ജങ്ഷൻ – നിലമ്പൂർ റോഡ് മെമു (66325) 10, 17, 24, 31 ദിവസങ്ങളിലെ സർവീസുകൾ പൂർണമായി റദ്ദാക്കിയതായിട്ടാണ് അറിയിച്ചിരിക്കുന്നത്.

LSO READ: വിമാനത്തിനുള്ളിലെ രഹസ്യ മുറി; ആകാശയാത്രകളിൽ ജീവനക്കാർ വിശ്രമിക്കുന്നത് എവിടെയെന്ന് അറിയാമോ ?

7, 11, 14 ദിവസങ്ങളിൽ പാലക്കാട് ജങ്‌ഷൻ –- തിരുച്ചെന്തൂർ എക്സ്പ്രസ് (16731), 8, 13 ദിവസങ്ങളിൽ തിരുച്ചെന്തൂർ –- പാലക്കാട് ജങ്‌ഷൻ എക്സ്പ്രസ് (16732) ട്രെയിനുകൾ മധുര, മാനാമധുര, വിരുദുനഗർ വഴിതിരിച്ചുവിടും.