താമരശ്ശേരി: അടിവാരത്ത് യുവാവിനെ വീട്ടിൽക്കയറി വെട്ടിപ്പരുക്കേൽപ്പിച്ച കേസിലെ പ്രതിയെ പിടികൂടാൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അടിവാരം എലിക്കാട് പൂവിലേരി സ്വദേശി അബ്ദുൽ ഫാരിസിനെതിരെയാണ് നടപടി.
കഴിഞ്ഞ മാർച്ച് 7-ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. അടിവാരം പാറക്കടവ് സ്വദേശി ഫസൽ മുഹമ്മദ് (23) നെ വീട്ടിൽക്കയറി വാളുകൊണ്ട് വെട്ടുകയായിരുന്നു.
സംഭവത്തിൽ താമരശ്ശേരി പോലീസ് 218/26 നമ്പർ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. തുടർന്നാണ് അബ്ദുൽ ഫാരിസിനെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.