കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി. ആകാശ് തില്ലങ്കേരി അടക്കം 17 പേരാണ് കേസിലെ പ്രതികൾ. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. പ്രതികളെല്ലാം സിപിഎം പ്രവർത്തകരാണ്.